ആദ്യ പതിപ്പ് – ഗൂസ് ഹൺട്ടേഴ്സ്

By somersetdaily_buhwta, May 19, 2023

ഇതായിരുന്നു സോമർസെറ്റ് ഡേയ്ലിയുടെ തുടക്കം. 2023ന് നടന്ന സീറോ ബാഡ്മിന്റൺ ടൂർണമെന്റിന് മുന്നോടിയായി ഞാനും എന്റെ പങ്കാളി രൂപക്കും ചേർന്ന് ഞങ്ങളുടെ ടീമിന് ഒരു പേരിട്ടു ‘ഗൂസ് ഹൺട്ടേഴ്സ്’. ടൂർണമെന്റ് തുടങ്ങും വരെ ഞങ്ങൾ ഗ്രൂപ്പ് ചാറ്റിൽ ആറാടുകയായിരുന്നു.

ടൂർണമെന്റിന്റെപ്രാഥമിക റൗണ്ടിൽ തന്നെ കളിച്ച എല്ലാ കളിയും എട്ടു നിലയിൽ പൊട്ടിയതിനെ ചമ്മൽ മാറ്റാൻ ഒരു തമാശ ആയിട്ട് ഇട്ടതായിരുന്നു ഈ പതിപ്പ്. ‘ഗൂസ് ഹൺട്ടേഴ്സ്’. വാട്ട്സാപ്പ് ഗ്രൂപ്പിൽ കുറച്ചു പേര് ലൈക്ക് അടിച്ചു. ചിലർ നല്ല രീതിയിൽ പ്രതികരിച്ചു. അപ്പോഴും ഞാൻ ചെയ്തത് നിങ്ങളെല്ലാവരുംഇഷ്ടപെടുന്ന പ്രോത്സാഹിപ്പിക്കുന്ന ഒരു സംരംഭം ആകുമെന്ന് കരുതിയില്ല

ഇത് കണ്ട റോയ് ചേട്ടൻ (റോയ് മാത്യൂ) എന്നെ വിളിച്ചിട്ടു പറഞ്ഞു എന്നാൽ പിന്നെ മതേഴ്സിന്റെ മത്സരങ്ങളും ഇത് പോലെ കവർ ചെയ്തു കൂടെ? അങ്ങനെ സോമർസെറ്റ് ഡേയ്ലിയുടെ ജൈത്യ യാത്ര തുടങ്ങി.

What do you think?

Leave a Reply

Your email address will not be published. Required fields are marked *